Ticker

6/recent/ticker-posts

ലഹരിക്കെതിരെ പ്രഖ്യാപനവുമായി വെറ്റിലപ്പാറ ഹോളിക്രോസ് കോൺവെൻറ് സ്‌കൂൾ

 




വെറ്റിലപ്പാറ : ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിവരുന്ന ലഹരി വിമുക്ത വിദ്യാലയ പദ്ധതിയുടെ ഉദ്ഘാടനം ഹോളിക്രോസ്് കോൺവെൻറ് ഹൈസ്‌കൂളിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി ജിഷ നടത്തി.    ചടങ്ങിൽ  ഊർങ്ങാട്ടിരി പഞ്ചായത്തിലെ ആദ്യ പുകയില രഹിത  വിദ്യാലയമായി സ്‌കൂളിനെ പ്രഖ്യാപിച്ചു. വിവിധതരത്തിലുള്ള ലഹരിപദാർത്ഥങ്ങൾ ശാരീരിക മാനസിക വികലതകൾ സൃഷ്ടിക്കുമെന്നും ജീവിതവും സ്‌നേഹവും ആകണം നമ്മുടെ ലഹരി എന്ന് പ്രഖ്യാപന പ്രസംഗത്തിൽ പ്രസിഡൻറ് വ്യക്തമാക്കി.. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിജോ ആന്റണിയുടെ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഹസ്‌നത്ത് കുഞ്ഞാണി ,  ഊർങ്ങാട്ടിരി സി എച്ച് സി അസിസ്റ്റൻസ് സർജൻ ഡോ.ജിാനിഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൽ റഷീദ,് പബ്ലിക് ഹെൽത്ത് നേഴ്‌സ് സുഹറ, സ്‌കൂൾ മാനേജർ സിസ്റ്റർ ജാൻസി ജോർജ് , വാർഡ് മെമ്പർ ദീപാ രജിദാസ് , പി ടി എ പ്രസിഡൻറ് ജിൻസ് കുര്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സ്മിത വർഗീസ് സ്വാഗതം പറഞ്ഞു. സ്‌കൂളിനെ ലഹരി വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ബഹുമതിപത്രം പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും സ്‌കൂൾ പ്രിൻസിപ്പാളും മാനേജറും ഏറ്റുവാങ്ങി. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന കുട്ടികളുടെ ഫ്‌ളാഷ് മോബ് , നൃത്തശില്പം, ലഹരിവിരുദ്ധ ദിന പ്രതിജ്ഞ, ലഹരി വിരുദ്ധ റാലി തുടങ്ങിയവയും സ്‌കൂളിൽ നടത്തി. ലഹരി വിരുദ്ധ ക്ലബ്ബായ വിമുക്തി ക്ലബിന്റെ ഉദ്ഘാടനവും  ഇതോടൊപ്പം നടന്നു. സൈബർ സുരക്ഷയും  കുറ്റകൃത്ത്യങ്ങളും, മൊബൈൽ അഡിക്ഷൻ എന്നിവയെക്കുറിച്ച് സീനിയർ സിവിൽ പോലീസ് ഓഫീസർ ജിറ്റ്‌സ് പി.ബി കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. സ്‌കൂൾ നോഡൽ ഓഫീസർ സിനി ദേവസ്യ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments