Ticker

6/recent/ticker-posts

ഹോളി ക്രോസിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.

 


വെറ്റിലപ്പാറ : ഹോളിക്രോസ് കോൺവെൻറ് ഹൈസ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു സ്കൂൾ മാനേജർ സിസ്റ്റർ ജാൻസി ജോർജ് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സ്കൂൾ ക്യാപ്റ്റൻ അലൻ ആന്റോ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രകൃതി സംരക്ഷണ  സന്ദേശം നൽകുന്ന പ്ലക്കാർഡുകളുമായി റാലി ,  സ്കിറ്റ്, പ്രകൃതി സംരക്ഷണ ഗാനം എന്നിവ കുട്ടികൾ അവതരിപ്പിച്ചു.അധ്യാപകരായ ദീപാ ജോർജ് ഷിംനാദാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Post a Comment

0 Comments