തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ ഉയർത്തി. അധ്യക്ഷൻ അഫ്സൽ മാഷിന്റെ നേതൃത്വത്തിൽ പ്രധാന അധ്യാപിക ഷെറീന ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ബിജുഷ ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ശ്രീ അബ്ദുൽ ജബ്ബാർ "പുകയില വിരുദ്ധ വിദ്യാലയം" പ്രഖ്യാപനം നടത്തി.ലഹരി വിരുദ്ധദിനം സംസ്ഥാന തല ഉദ്ഘാടനം സ്കൂളിൽ സംപ്രേക്ഷണം ചെയ്തു. തുടർന്ന് നന്ദന ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളും ടീച്ചേഴ്സും സൂംബാ ഡാൻസ് കളിച്ചു. ജിവാഷ് സാർ നന്ദി പറഞ്ഞു.
0 Comments