Ticker

6/recent/ticker-posts

ഹോളി ക്രോസിൽ കിന്റർഗാർട്ടൻ (നേഴ്സറി) പ്രവേശനോത്സവം ആഘോഷിച്ചു*

 


വെറ്റിലപ്പാറ : 'ഹോളിക്രോസ് കോൺവെൻറ് സ്കൂളിൽ കിന്റർഗാർട്ടൻ 

(നേഴ്സറി) വിദ്യാർത്ഥികൾക്ക് ആഘോഷമായ  പ്രവേശനോത്സവം സംഘടിപ്പിച്ചു. അറിവുകളുടെയും കളികളുടെയും ലോകത്ത് അനുഭവങ്ങളിലൂടെ മികച്ചവരാകാൻ തയ്യാറെടുക്കുന്ന കിന്റർഗാർട്ടൻ (നേഴ്സറി) കുട്ടികളെ സ്കൂളിൻറെ ബാൻ്റ് വാദ്യങ്ങളോടെ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സ്മിത വർഗീസ് , മാനേജർ സിസ്റ്റർ ജാൻസി ജോർജ്, പി.ടി.എ  പ്രസിഡൻറ് ജിൻസ് കുര്യൻ എന്നിവർ ചേർന്ന്  സ്വീകരിച്ചു. നിരവധി  കുട്ടികളുടെ രക്ഷിതാക്കളും പങ്കാളികളായിരുന്നു. കിന്റർഗാർട്ടൻ (നേഴ്സറി) വിദ്യാർത്ഥികളുടെ വിവിധ നൃത്ത നൃത്യങ്ങൾ കൊണ്ട് വേദി ശോഭനമാക്കി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രവേശനോൽസവം സ്കൂൾ മാനേജർ സിസ്റ്റർ ജാൻസി  ജോർജ് ഉദ്ഘാടനം ചെയ്തു.

സ്റ്റാഫ് പ്രതിനിധി ലിഞ്‌ജു സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സൗമ്യ മനോജ് നന്ദിയുംപറഞ്ഞു.





Post a Comment

0 Comments