Ticker

6/recent/ticker-posts

വെറ്റിലപ്പാറ ഹൈസ്കൂളിന് ഇനി പുതിയ മുഖം

 

 




വെറ്റിലപ്പാറ: വെറ്റിലപ്പാറ ഗവൺമെന്റ് ഹൈസ്കൂ ളിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച 20ലക്ഷം രൂപ വിനിയോഗിച്ച് പണിതീർത്ത പ്രൗഢഗംഭീരമായ സ്കൂൾ ഗേറ്റ് ഇന്ന് (ആഗസ്ത് 08/2025)ഉച്ചക്ക് 2 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടും. ഗേറ്റിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നത് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ .N.A കരീം സാഹിബ് ആണ്. ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിഷ സി.വാസു അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്ന പ്രസ്തുത ചടങ്ങിൽ, ഊർങ്ങാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, ബ്ലോക്ക് മെമ്പർ ശ്രീമതി ബീന വിൻസന്റ്, വെറ്റിലപ്പാറ വാർഡ് മെമ്പർ ശ്രീമതി ദീപ രജിദാസ്, വെറ്റിലപ്പാറ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സയ്യിദ് പൂക്കോയ തങ്ങൾ, പി.ടി.എ പ്രസിഡന്റ് ശ്രീ ഉസ്മാൻ പാറക്കൽ, എസ്. എം.സി ചെയർമാൻ ശ്രീ സുരേഷ് പി.ജി  എം പി ടി എ പ്രസിഡന്റ്‌ മുബഷിറ എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. 


 ചടങ്ങിന് മോടി കൂട്ടുന്നതിനായി സംഗീത അധ്യാപകനായ ശ്രീ ഹക്കിം സാറിന്റെ സംഗീത വിരുന്നും ഉണ്ടായിരിക്കും. വെറ്റിലപ്പാറ സ്കൂളിന് ലഭിച്ച ഈ ഗേറ്റിന്റെ സന്തോഷം ആഘോഷമാക്കിക്കൊണ്ട് ഇന്ന് സ്കൂളിലെ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിന് ചിക്കൻ മന്തിയും നാവിൽ രുചിയൂറും പായസവും വിതരണം ചെയ്യും.

Post a Comment

0 Comments