Ticker

6/recent/ticker-posts

വെറ്റിലപ്പാറ ഗവൺമെൻറ് ഹൈസ്കൂളിന് പുതിയ പ്രവേശന കവാടം

 


മലപ്പുറം ജില്ലയിലെa ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൽ മലയോര മേഖലയിൽ സ്ഥിതിചെയ്യുന്ന വെറ്റിലപ്പാറ ഗവൺമെൻറ് ഹൈസ്കൂളിന് പുതുതായി നിർമ്മിച്ച പ്രവേശന കവാടം മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എൻ എ കരീം സാഹിബ് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന്20 ലക്ഷം തുക വകയിരുത്തി നിർമ്മിച്ചതാണ് ഈ പ്രവേശന കവാടം.



ഉദ്ഘാടന ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ  സയ്യിദ് പൂക്കോയ തങ്ങൾ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ഉസ്മാൻ പാറക്കൽ ആമുഖഭാഷണം നടത്തി.ചടങ്ങിന് ഊർങ്ങാട്ടീരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജിഷ സി അധ്യക്ഷത വഹിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന വിൻസെറ്റ്, ഊർങ്ങാട്ടീരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജോ ആൻറണി, ഊർങ്ങാട്ടീരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി മുഹമ്മദ് കുട്ടി, വെറ്റിലപ്പാറ വാർഡ് മെമ്പർ ദീപാ രജിദാസ്, എടക്കാട്ട് പറമ്പ് വാർഡ് മെമ്പർ മുഹമ്മദ് ബഷീർ, ഓടക്കയം വാർഡ് മെമ്പർ ജിനേഷ്, കിണറടപ്പൻ വാർഡ് മെമ്പർ ഷിജിത, ഈസ്റ്റ് വടക്കുമറി വാർഡ് മെമ്പർ സുന്ദരൻ. കളപ്പാറ മെമ്പർ അബ്ദുൽ

Post a Comment

0 Comments