മുക്കം: വീടുകങ്ങളിൽ ഒറ്റപ്പെട്ടവരും ഭിന്നശേഷിക്കാർക്കായി ജീവിതം തന്നെ മാറ്റി വെച്ചവരും ഒരു ദിവസം തങ്ങളുടേതാക്കി മാറ്റി ആടിപ്പാടിയപ്പോൾ കാഴ്ചക്കാർക്കും അത് നവ്യാനുഭവമായി മാറി.
പരിധിയും,പരിമിതിയും അവരുടെ ആവേശത്തിനുമുന്നിൽ വഴിമാറുകയായിരുന്നു.
തീർത്തും വീടകങ്ങളിൽ തളക്കപ്പെട്ട ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ആശ്വാസമായത് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി കല മേളയാണ്. കൊടിയത്തൂർ ജി.എം.യു.പി
സ്കൂളിലാണ് ഇരുനൂറോളം ഭിന്നശേഷിക്കാരും അവരുടെ കുടുംബവും ഒത്തുചേർന്ന് ഒരു പകൽ അവിസ്മരണീയമാക്കിയത്.
സമന്വയം 2025 എന്ന പേരിൽ നടന്ന മേള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു
ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസി: ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ ബാബു പൊലുകുന്ന് , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ വി.ഷംലൂലത്ത്, ടി.കെ അബൂബക്കർ, യു.പി മമ്മദ്, എം.ടി റിയാസ്, കെ.ജി സീനത്ത്, മജീദ് രിഹ്ല, സെക്രട്ടറി ഒ.എ അൻസു, ഐ സി ഡി എസ് സൂപ്പർവൈസർ അറഫ, റസീന
തുടങ്ങിയവർ സംസാരിച്ചു.
പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും നൽകിയാണ് തിരിച്ചയച്ചത്.
0 Comments