Ticker

6/recent/ticker-posts

ഓണചന്തക്ക് തുടക്കം

 



പന്നിക്കോട്:

കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവന്റെയും കുടുംബശ്രീയുടേയും നേതൃത്വത്തിൽ ഓണം - കർഷക ചന്ത പന്നിക്കോട് ആരംഭിച്ചു.പഞ്ചായത്തിലെ കർഷകർ ഉൽപ്പാദിപ്പിച്ച പച്ചക്കറികളും നാടൻ കുടുംബശ്രീ ഉൽപ്പന്നങ്ങളും ചന്തയിൽ വിലക്കുറവിൽ ലഭ്യമാണ്.

പഞ്ചായത്ത് പ്രസിഡന്റ്‌ ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. 

വൈസ് പ്രസിഡന്റ്‌ ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. പഴം പച്ചക്കറികൾ തുടങ്ങിയവ

വിപണി വിലയെക്കാൾ 30% വിലക്കുറവിൽ ആണ് ഗുണഭോക്താക്കൾക്ക് വിൽക്കുന്നത്. കേരളഗ്രോ ഉത്പന്നങ്ങൾ, കൃഷിക്കൂട്ടങ്ങളുടെയും എഫ് പി ഒ കളുടെയും മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവ ഇത്തവണത്തെ കർഷക ചന്തയുടെ പ്രത്യേകത ആണ്.  കൃഷി ഓഫീസർ രാജശ്രീ , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ബാബു പൊലുകുന്നത്ത്, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്ത്‌ മെമ്പർമാരായ യു.പി മമ്മദ് ,ടി.കെ അബൂബക്കർ , ഫാത്തിമ നാസർ,പഞ്ചായത്ത് സെക്രട്ടറി ഒ.എഅൻസു, സിഡിഎസ് ചെയർപേഴ്സൺ ഷീന, കാർഷിക വികസസമിതി അംഗങ്ങൾ, വിവിധ പാർട്ടി പ്രതിനിധികൾ,  എ.ഡി.സി അംഗങ്ങൾ എന്നിവർ സംസാരിച്ചു.  ചന്ത ഈ മാസം 4 ന് സമാപിക്കും 

ചിത്രം :

Post a Comment

0 Comments