Ticker

6/recent/ticker-posts

തുരങ്കപാത,മലയോര ജനതയ്ക്കുള്ള ഓണസമ്മാനം ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ

 



തിരുവമ്പാടി : ഈ ഓണത്തിന് ദൈവം തന്ന വലിയ സമ്മാനമാണ് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി നിർവഹിച്ചത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും കൃതജ്ഞതയോടെ ഓർക്കേണ്ട നിമിഷങ്ങൾ ആണിത്. 

ഇതിന്റെ പിന്നിൽ പ്രവർത്തിച്ച തുടക്കം കുറിച്ച ജോർജ് എം തോമസ് എംഎൽഎയും കൃതജ്ഞതയോടെ ഓർക്കാം. അദ്ദേഹത്തിന്റെ സമർപ്പണം ഇന്ന് ഇത് യാഥാർത്ഥ്യമാകുമ്പോൾ ഇതിന്റെ പിന്നിലുണ്ട് അത് വെറുമൊരു സമർപ്പണം അല്ല കണ്ണിലെണ്ണയൊഴിച്ച പോലെയുള്ള സമർപ്പണമാണ്. 

അപേക്ഷകൾ നൽകിയാലും അത് യാഥാർത്ഥ്യമാകണമെങ്കിൽ അതിന്റെ നേതൃത്വത്തിലുള്ളവർ അത് മനസ്സാകണം പിണറായി വിജയനെ പോലെ നിശ്ചയദാർഢ്യം ഉള്ള മുഖ്യമന്ത്രി ഇല്ലെങ്കിൽ ഇത് യാഥാർത്ഥ്യമാവുകയില്ല.
അന്ന് അദ്ദേഹം ഉറച്ചുനിന്നത് കൊണ്ടാണ് ഈ പദ്ധതി യാഥാർത്ഥ്യം ആയത്. 

ഇതിന്റെ പിന്നിൽ നിരവധി തടസ്സങ്ങൾ വരും. അതിനെയെല്ലാം മറികടന്ന് യാഥാർത്ഥ്യമാകാൻ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം. ഇവിടെ ഒരു കൂട്ടായ്മയുടെ അടയാളം ആയിട്ട് നമുക്ക് ഈ പ്രവർത്തനങ്ങളെ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments