കൊടിയത്തൂർ : വയോജനങ്ങൾക്ക് മനസ്സ് തുറന്നു കുശലം പറയാനും, ആഹ്ലാദിക്കാനും അവസരമൊരുക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഒരുക്കിയ സൊറക്കൂട്ടം വയോജന സംഗമം വേറിട്ട അനുഭവമായി മാറി.
പുറം ലോകം തന്നെ അന്യമായവർ ഉൾപ്പെടെയുള്ളവർക്ക് ജീവിതത്തിന്റെ ഈ സായാഹ്ന കാലത്ത് വീണു കിട്ടിയ അവസരമായിരുന്നു കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സൊറക്കൂട്ടം. ഒരു പകൽ നീണ്ടു നിന്ന സംഗമം കളിച്ചും ചിരിച്ചും പാട്ടു പാടിയും അവർ ആഘോഷമാക്കുകയായിരുന്നു. കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ
നടന്ന സംഗമം അക്ഷരാർത്ഥത്തിൽ അവർ മതിമറന്ന് ആഘോഷിക്കുകയായിരുന്നു .
സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.
,വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സസൺമാരായ ബാബു പൊലുകുന്നത്ത്,
ആയിഷ ചേലപ്പുറത്ത് വാർഡ് മെമ്പർമാരായ , വി. ഷംലുലത്ത്, ടി കെ അബൂബക്കർ, യുപി മമ്മദ്, മജീദ് റിഹ്‌ല, എം ടി റിയാസ്, കെജിസിനത്ത്, ഫാത്തിമ നാസർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആൻസു ഒ എ, ഐസിടിസ് സൂപ്പർവൈസർ അറഫ, ആർ പി മാധവൻ
തുടങ്ങിയവർ സംസാരിച്ചു ' ക്യാമ്പിൽ എത്തിയവർക്കായി ലുക്മാൻ അരീക്കോടിന്റെ മോട്ടിവേഷൻ ക്ലാസും, ഹെൽത്ത് ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
വയോജനങ്ങളുടെ കലാപരിപാടികളും നടന്നു..
പടം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന വയോജന സംഗമത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
0 Comments