*തിരുവമ്പാടി*:
8- 9 -2025 ന് ചരിത്രത്തിലെ റെക്കോർഡ് കളക്ഷൻ ആണ് തിരുവമ്പാടി നേടിയത് 5,41000 രൂപയാണ് അന്നേദിവസം വരുമാനം കിട്ടിയത് അടിസ്ഥാന സൗകര്യത്തിൽ വീർപ്പുമുട്ടുമ്പോഴും തൊഴിലാളികളുടെ നിശ്ചയദാർഢ്യവും അവർക്ക് പിന്തുണയുമായി തിരുവമ്പാടിയിലെ ഇൻസ്പെക്ടർ ഇൻ ചാർജ്. താമരശ്ശേരി
A T O. ബഹു എക്സിക്യൂട്ടീവ് ഡയറക്ടർ. ഓപ്പറേഷൻ. എന്നിവരുടെ പിന്തുണയാണ് ഡിപ്പോയുടെ ഉയർച്ചയ്ക്ക് കാരണം നിലവിൽ പുതിയതായി ആരംഭിച്ചിട്ടുള്ള നാല് സർവീസുകളും നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന സർവീസുകളും സാമാന്യം ഭേദപ്പെട്ട കളക്ഷനിൽ ആണ് ഉള്ളത് കൂടുതലായി പുതിയ സർവീസുകൾ ആരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ് ഡിപ്പോ അധികാരികൾ. ഡിപ്പോയിലെ ഇൻഫർമേഷൻ ഓഫീസ് ബസ്റ്റാൻഡിലേക്ക് മാറുന്നതോടുകൂടി കൂടുതൽ വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തിരുവമ്പാടി യൂണിറ്റ് അധികാരികൾ. അതിനുവേണ്ടിയുള്ള ശ്രമവും നടന്നുകൊണ്ടിരിക്കുന്നു. മലയോര മേഖലയിൽ കൂടുതൽ സർവീസുകൾ ആരംഭിച്ചു യാത്രാ ക്ലേശം പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നൽകി കൊണ്ടാണ് അധികാരികൾ മുന്നോട്ടുപോകുന്നത്. ഡിപ്പോയിൽ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുറവുകൾ ഉണ്ട് എങ്കിലും എത്രയും പെട്ടെന്ന് ആയത് പരിഹരിക്കുന്നതിനുള്ള നടപടി ഉണ്ടാവും എന്നുള്ള പ്രതീക്ഷയിലാണ്. *നോർത്ത് സോണിലെ 21 ഡിപ്പോകളിൽ 08/09/25ന് വരുമാനത്തിൽ നാലാം സ്ഥാനത്താണ് തിരുവമ്പാടി ഡിപ്പോ* *അഭിമാനകരമായ നേട്ടം ഉണ്ടാക്കിയ ജീവനക്കാരെ രെയും യൂണിറ്റ് അധികാരികളെയും ബഹു: എക്സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻ അവർകളെയും മലയോര മേഖല KSRTC ഫോറം എക്സിക്യൂട്ടീവ് യോഗം അഭിനന്ദിച്ചു. കൂടാതെ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് ബസ് സ്റ്റാൻഡിലേക്ക് മാറ്റി സ്ഥാപിക്കുന്ന നടപടി ഉടൻ കൈകൊള്ളാ ണമെന്നും യോഗം ആവശ്യപ്പെട്ടു പ്രസിഡന്റ് ബാസിത് തോട്ടുമുക്കം, സെക്രട്ടറി നാരായണൻ മാവാതുക്കൽ പ്രസംഗിച്ചു*.
0 Comments