കൊടിയത്തൂർ: കഴിഞ്ഞ 5 വർഷത്തിനിടെ ഒട്ടേറെ നൂതനവും ജനോപകാരപ്രദവുമായ നിരവധി പദ്ധതികൾ നടപ്പാക്കിയ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി രണ്ടാം വാർഡിൽ മുഴുവൻ തെരുവ് വിളക്കുകളും പ്രകാശ പൂരിതമായി. ഗ്രാമപഞ്ചായത്ത് ഫണ്ടിന് പുറമെ വാർഡ് മെമ്പർ വി. ഷംലൂലത്തിൻ്റെ നേതൃത്വത്തിൽ പൊതുജനങ്ങളും പിന്തുണയുമായെത്തിയതോടെയാണ്
നിലവിൽ കത്താത്തതും ഉപയോഗ ശൂന്യമായതുമായ
60 ഓളം തെരുവ് വിളക്കുകൾ മാറ്റിയും അറ്റകുറ്റപണികൾ നടത്തിയും പൂർണ്ണമായുംകത്തിച്ചത് . മലയോര മേഖലയിൽ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ് ശല്യവും കാട്ടുപന്നി ശല്യവും പതിവായ സാഹചര്യത്തിൽ രാത്രി സമയങ്ങളിലും അതിരാവിലേയും യാത്ര ചെയ്യുന്നവരും മദ്രസയിലുൾപ്പെടെ പോവുന്ന വിദ്യാർത്ഥികൾക്കും തെരുവ് വിളക്കുകൾ പലയിടത്തും കത്താത്തത് ദുരിതമായിരുനു. ഈ സാഹചര്യത്തിലാണ് വാർഡ് മെമ്പർ മുന്നിട്ടിറങ്ങി മുഴുവൻ തെരുവ് വിളക്കുകളും കത്തിക്കാൻ രംഗത്തിറങ്ങിയത്.
ചിത്രം:
0 Comments