Ticker

6/recent/ticker-posts

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ ഉടൻ നീക്കണം: തിരഞ്ഞെടുപ്പ് കമ്മീഷൻ_*

 *


💫💫💫💫💫💫💫💫

*തോട്ടുമുക്കം ന്യൂസ്*

*12/12/2025*


https://chat.whatsapp.com/JavnlarOG4HKYh1cdBG9Bg?mode=wwt


💫💫💫💫💫💫💫💫

https://www.thottumukkamnews.in


*_കോഴിക്കോട്_* : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ച സാഹചര്യത്തിൽ, സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ ഉടൻ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ കർശന നിർദേശം നൽകി.


വോട്ടെടുപ്പ് പൂർത്തിയായതോടെ പൊതു ഇടങ്ങൾ പഴയ സ്ഥിതിയിലേക്ക് മാറ്റുന്നതിന് ഉറപ്പാക്കുന്നതിന്  വേണ്ടിയാണ് കമ്മീഷൻ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.


നീക്കം ചെയ്യാത്തപക്ഷം ചെലവ് സ്ഥാനാർഥിയിൽ നിന്ന് ഈടാക്കും

നിർദ്ദേശം പാലിക്കാതെ പൊതുസ്ഥലങ്ങളിൽ അവശേഷിക്കുന്ന പ്രചാരണ സാമഗ്രികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തന്നെ മുൻകൈയെടുത്ത് നീക്കം ചെയ്യുന്നതാണെന്ന് അധികൃതർ അറിയിച്ചു.


ഇങ്ങനെ നീക്കം ചെയ്യുന്നതിനുള്ള ചെലവ്, ബന്ധപ്പെട്ട സ്ഥാനാർഥികളിൽ നിന്ന് ഈടാക്കുകയും ചെയ്യും. മാത്രമല്ല, ഈ തുക സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിൽ ഉൾപ്പെടുത്തുന്നതുമാണ്. അതിനാൽ, എല്ലാ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും യാതൊരു കാലതാമസമില്ലാതെ പ്രചാരണ വസ്തുക്കൾ നീക്കം ചെയ്ത് സഹകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Post a Comment

0 Comments