Ticker

6/recent/ticker-posts

വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യന്‍സ് ഇടവക തിരുനാള്‍ കൊടിയേറി.

 



  വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യന്‍സ് ദേവാലയ ഇടവക മധ്യസ്ഥനായ വിശുദ്ധ അഗസ്ത്യനോസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന്   വികാരി ഫാദര്‍ ജോസഫ് (അരുണ്‍) വടക്കേല്‍  കൊടിയേറ്റിയതോടെ മൂന്ന് ദിവസത്തെ തിരുനാളിന് തുടുക്കമായി.  മരിച്ചവരെ അനുസ്മരിച്ചുകൊണ്ടുളള  വിശുദ്ധ കുര്‍ബാനക്ക് ഫാദര്‍ ബിനു പീടിയേക്കല്‍ (കാത്തലിക് യൂണിവേഴ്‌സിറ്റി, അല്‍ബേനിയ) കാര്‍മികത്വം വഹിച്ചു. ഫാദർ ജോസഫ് ചവറനാൽ സി എസ്.ടി. സഹകാർമികനായിരുന്നു.


പ്രധാന തിരുനാള്‍ ദിനമായ ഇന്ന് വൈകുന്നേരം  മൂന്നിന് തിരുസ്വരൂപ പ്രതിഷ്ഠ, അഞ്ചിന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാദര്‍ ജിയോ കടുകന്‍മാക്കല്‍ (അസിസ്റ്റന്റ് വികാരി, കോടഞ്ചേരി ഫൊറോന പള്ളി)  മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഏഴ് മണിക്ക് ആഘോഷമായ തിരുനാള്‍  പ്രദിക്ഷിണം വെറ്റിലപ്പാറ ടൗണ്‍ കുരുശുപള്ളിയിലേക്ക്്. നവവൈദികന്‍ .ഫാദര്‍ ജെറാള്‍ഡ് പല്ലാട്ട് തിരുനാള്‍ സന്ദേശം നല്‍കുും.  


ഞായറാഴ്ച രാവിലെ 7 ന്   വിശുദ്ധ കുര്‍ബാന, 10 ന്  ആഘോഷമായ  തിരുനാള്‍ കുര്‍ബാനയ്ക്  ഫാദര്‍ ജിബിന്‍ വാമറ്റത്തില്‍ (സെന്റ് മേരീസ് ചര്‍ച്ച് ഗ്ലോസ്റ്റര്‍, ബ്രിട്ടന്‍)  മുഖ്യകാര്‍മികത്വം വഹിക്കും.    തുടര്‍ന്ന് ലദീഞ്ഞ്, സെന്റ് ജോസഫ് കപ്പേളയിലേയ്ക്ക് പ്രദക്ഷിണം , സമാപന ആശിര്‍വാദത്തോടെ  തിരുനാള്‍ ആഘോഷങ്ങള്‍ കൊടിയിറങ്ങും.

തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൈകാരന്മാരായ തോമസ് തെരുവത്ത്, ജോര്‍ജ്ജ് കണിയാംകുഴിയില്‍, ജോസ് പുളിക്കല്‍, ബേബി കോഴിക്കുന്നേല്‍, എന്നിവര്‍ നേതൃത്വം നല്‍കും.

Post a Comment

0 Comments