Ticker

6/recent/ticker-posts

സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മരഞ്ചാട്ടി വാർഷികാഘോഷം നടത്തി.

 


മരഞ്ചാട്ടി : സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മരഞ്ചാട്ടി 41-ാം വാർഷികാഘോഷം വർണ്ണാഭമായി സംഘടിപ്പിച്ചു. പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ. ജോർജ്ജ് നരിവേലിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സജി തോമസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.


ചടങ്ങിൽ ഹെഡ്മാസ്റ്റർ ബേബി കെ ജെ, പിടിഎ പ്രസിഡണ്ട്  ജെസ്‌വിൻ ജേക്കബ്, സ്റ്റാഫ് സെക്രട്ടറി ദിവ്യ എ, അധ്യാപിക ഷാന്റി തോമസ്, എം പിടിഎ പ്രസിഡന്റ് ധന്യ മാത്യു, വിദ്യാർത്ഥി പ്രതിനിധി ഡേവിഡ് സിജു എന്നിവർ പ്രസംഗിച്ചു.


തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ കാണികളുടെ ശ്രദ്ധയാകർഷിച്ചു.

Post a Comment

0 Comments