*
മരഞ്ചാട്ടി:മേരിഗിരി ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സംയുക്തമായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ഉച്ചയ്ക്ക് 2.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സീന റോസ് സ്വാഗതം ആശംസിച്ചു. തിരുവമ്പാടി അൽഫോൻസ കോളേജ് പ്രിൻസിപ്പൽ ഡോ. ഷിജു ഏലിയാസ് ക്ലാസ് നയിച്ചു.
Parent-Child relationship എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ക്ലാസിൽ, ഇന്നത്തെ സമൂഹത്തിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും നേരിടുന്ന മാനസികവും, പഠനപരവും പെരുമാറ്റപരമായ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. കുട്ടികളിൽ അമിത പ്രതീക്ഷകൾ ഏൽപ്പിക്കൽ, താരതമ്യ മനോഭാവം, ആശയവിനിമയത്തിന്റെ അഭാവം എന്നിവ കുടുംബബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രക്ഷിതാക്കൾ കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും, കുട്ടികൾ രക്ഷിതാക്കളുടെ സ്നേഹവും ത്യാഗവും മനസ്സിലാക്കി ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
തുടർന്ന് നടന്ന ക്ലാസ് പി.ടി.എ യോഗത്തിൽ വിദ്യാർത്ഥികളുടെ അക്കാദമിക് പുരോഗതിയും പഠനസംബന്ധമായ കാര്യങ്ങളും വിലയിരുത്തി.

0 Comments