Ticker

6/recent/ticker-posts

കന്നുകാലികൾക്ക് പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു*

 *



കൂടരഞ്ഞി:ഗ്രാമപഞ്ചായത്തിൽ മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന കുളമ്പുരോഗത്തിനും ചർമ്മ മുഴ രോഗത്തിനും എതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് യജ്ഞം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ബോബി ഷിബു പൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു.



പഞ്ചായത്തിലെ എല്ലാ  പശുക്കളെയും എരുമകളെയും കിടാരികളെയും  ഈ കാലയളവിൽ  സൗജന്യ കുത്തിവെപ്പിന് വിധേയമാക്കുമെന്ന്  വെറ്ററിനറി സർജൻ അറിയിച്ചു. 

ജനുവരി 23 വരെയാണ് കുത്തിവയ്പ്പ് നടക്കുന്നത്.  


ചടങ്ങിൽ മെമ്പർമാരായ ആയിഷ ബി ഷിയാസ്, സക്കീന സലിം, വിനോദ് മഞ്ഞപ്പാറ, വെറ്ററിനറി സർജൻ ഡോ ബിനീഷ് പി പി, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീനാഥ് തുടങ്ങിയവർ സംസാരിച്ചു.



🎠🎠🎠🎠🎠🎠🎠🎠🎠🎠🎠🎠🎠🎠🎠🎠

ഭിന്നശേഷി ഗുണഭോക്താക്കൾക്കുള്ള സഹായ  വിതരണം


കൂടരഞ്ഞി :

കൂടരഞ്ഞി  ഗ്രാമപഞ്ചായത്ത്

2025-26 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ഭിന്ന ശേഷി ഗുണഭോക്താക്കൾക്ക് സഹായ ഉപകരണ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം 09-

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു ഉദ്ഘാടനം ചെയ്യ്തു.



വൈസ് പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ, മെമ്പർമാരായ സക്കീന സലിം,ജെയിംസ് വോളാശ്ശേരി, മേരി തങ്കച്ചൻ, ലീലാമ്മ 

മുള്ളനാനിക്കൽ, ആയിഷ ബി ഷിയാസ്, നിസാറ ബീഗം,

ഐ.സി. ഡി. എസ്

സൂപ്പർ വൈസർ സബ്ന  പി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments