മാവൂർ : കൂളിമാട് റോഡിൽ എളമരം പാലത്തിന് സമീപം തട്ടുകടക്ക് തീപിടിച്ചു.പുലർച്ചെ
ഒന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്.തട്ടുകടയിൽ നിന്നും തീയും പുകയും ഉയർന്നത് പരിസരവാസിയുടെ ശ്രദ്ധയിലാണ് തീപിടുത്തം ആദ്യം പെട്ടത്.ഉടൻതന്നെ മാവൂർ പോലീസിൽ വിവരമറിയിച്ചു.മാവൂർ പോലീസ് മുക്കം ഫയർ യൂണിറ്റിന് വിവരം കൈമാറി.മുക്കം ഫയർ യൂണിറ്റ് ഉടൻതന്നെ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം തീ അണച്ചു.തട്ടുകട പൂർണ്ണമായി കത്തി നശിച്ചിട്ടുണ്ട്.

0 Comments