_*കോഴിക്കോട്: സ്കൂൾ കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് വീണുണ്ടായ അപകടത്തിൽ അധ്യാപികയ്ക്ക് പരിക്ക്.*_
*_കോഴിക്കോട് മുക്കത്തായിരുന്നു സംഭവം._*
*_മുക്കം നഗരസഭയിലെ മുത്തേരി ജി എൽ പി സ്കൂളിലായിരുന്നു അപകടമുണ്ടായത്._*
*_ഉച്ച ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയ സമയം അധ്യാപികയുടെ തലയിലേക്ക് കോൺക്രീറ്റ് കഷ്ണം പതിക്കുകയായിരുന്നു._*
*_സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള സൺഷെയ്ഡിന്റെ കോൺക്രീറ്റ് കഷ്ണം ആണ് അടർന്നുവീണു അധ്യാപികയുടെ തലയിൽ പതിച്ചത്._*
*_ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്._*
*_അധ്യാപികയുടെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു._*
*_ഇവരുടെ തലയ്ക്ക് 3 തുന്നലുണ്ടെന്നാണ് വിവരം._*

0 Comments