Ticker

6/recent/ticker-posts

മെഡിക്കൽ കോളേജിലെ രോഗികൾക്ക് പൊതിച്ചോറുമായി തോട്ടുമുക്കം സെൻറ് തോമസ് ഫോറൊന ചർച്ച് മാതൃവേദി

 



തോട്ടുമുക്കം: കോഴിക്കോട് മെഡിക്കൽ കോളേജിലെ നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ എത്തിച്ചു നൽകി തോട്ടുമുക്കം സെൻറ് തോമസ് ഫോറൊന ചർച്ച് 

 മാതൃവേദി അംഗങ്ങൾ. മാതൃ വേദി അംഗങ്ങൾ അവരവരുടെ

വീടുകളിൽ തയ്യാറാക്കുകയും ഇടവകയിലെ കുടുംബങ്ങളിൽ നിന്ന് ശേഖരിക്കുകയും ചെയ്തതിനൊപ്പം 

പൊതിച്ചോറ് ഉണ്ടാക്കാൻ പ്രയാസമുള്ളവർക്ക് വേണ്ടി മാതൃവേദി അംഗങ്ങൾ പൊതിച്ചോറ് തയ്യാറാക്കി നൽകുകയും ചെയ്തു.  500 പൊതി ചോറ് ആണ് നൽകിയത്. തുടർന്ന്ഫാദർ ബെന്നി കരക്കാട്ട്,അസിസ്റ്റന്റ് വികാരി മനു കുരുർ ,സിസ്റ്റർ ആലിസ് ,ദിവ്യ ഷിബു, സജി പുല്ലാംതാനി, ബീന, റിന, അനിത എന്നിവരുടെ നേതൃത്വത്തിൽ മാതൃവേദി അംഗങ്ങളും ചേർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചു നൽകി


ചിത്രം: മാതൃവേദി അംഗങ്ങൾ മെഡിക്കൽ കോളേജിലേക്ക് പൊതിച്ചോർ എത്തിച്ചു നൽകുന്നു

Post a Comment

0 Comments