Ticker

6/recent/ticker-posts

സണ്ണി മാസ്റ്റർ അനുസ്മരണം

 




തോട്ടുമുക്കം: വി എ സണ്ണി മാസ്റ്റർ അനുസ്മരണം 3/3/26ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് തോട്ടുമുക്കം പള്ളിത്താഴെ അങ്ങാടിയിൽ.

 തോട്ടുമുക്കത്തിന്റെ  ചരിത്രത്തിൽ എക്കാലവും മായ്ക്കാനാവാത്തതരത്തിൽ എഴുതപെട്ടയാളായിരുന്നു സണ്ണി മാസ്റ്റർ, അദ്ദേഹം നാടിനോട് വിട പറഞ്ഞിട്ട് രണ്ട് വർഷം പൂർത്തിയാവുകയാണ്, ഈ അവസരത്തിൽ അദ്ദേഹത്തിന്റെ രണ്ടാം ചരമ വാർഷികം സംഘടിപ്പിച്ചിരിക്കുകയാണ് സിപിഐ തോട്ടുമുക്കം ബ്രാഞ്ച് കമ്മറ്റി.

 

സിപിഐ ജില്ലാ സെക്രട്ടറി അനുസ്മരണപ്രഭാഷണം നടത്തുന്ന ചടങ്ങിൽ ജന പ്രധിനിധികളായ കുന്ദമംഗലം ബ്ലോക്ക്‌ മെമ്പർ ധന്യ ബാബുരാജ്, വാർഡ് മെമ്പർമാരായ സുഹാസ്, സന്തോഷ്‌ സെബാസ്റ്റ്യൻ, സിപിഐ തിരുവമ്പാടി മണ്ഡലം സെക്രട്ടറി ഷാജികുമാർ, സിപിഐ ഏറനാട് മണ്ഡലം സെക്രട്ടറി സഫീർ കിഴിശേരി, സിപിഎം തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗം ജോണി ഇടശേരി, കെ ജി ഷിജിമോൻ (കോൺഗ്രസ് ), ടി.വി. മാത്യു (കേരള കോൺഗ്രസ് ),സുധി (മുസ്ലിം ലീഗ്), കൊടിയത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്‌ദുള്ള, മുൻ വാർഡ് മെമ്പർ കെ സി നാടികുട്ടി, ഒ.എ. ബെന്നി (വ്യാപാരി വ്യവസായിഏകോപന സമിതി പ്രസിഡന്റ് തോട്ടുമുക്കം), ശിവദാസൻ മാസ്റ്റർ (ഉണർവ് സാംസ്കാരിക വേദി), വി കെ അബൂബക്കർ (സി പി ഐ കൊടിയത്തൂർ ലോക്കൽ സെക്രട്ടറി),  വി എ. സെബാസ്റ്റ്യൻ,  സി ഡി എസ് മെമ്പർ അൽഫോൻസാ ബിജു തുടങ്ങി രാഷ്ട്രീയ സാമൂഹിക സുഹൃത്ത് നിരയിലുള്ള പ്രമുഖർ പങ്കെടുക്കും

Post a Comment

0 Comments