മുക്കം: അന്താരാഷ്ട്ര വനിത ദിനാചരണത്തിൻ്റെ ഭാഗമായി തോട്ടുമുക്കം
സെൻതോമസ് ഫൊറോന ചർച്ച് മാതൃവേദി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്ന ചടങ്ങിൽ ഫാദർ ബെന്നി കാരക്കാട് ആദരവ് നൽകി.
കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ടായി സേവനം ചെയ്ത ദിവ്യ ഷിബു, പഞ്ചായത്ത് മെമ്പറായി പ്രവർത്തിച്ച സിജി കുറ്റിക്കൊമ്പിൽ, അധ്യാപികയായും മതാധ്യാപികയായും സേവനം ചെയ്ത വത്സ ജോർജ്, മികച്ച വനിതാ കർഷകയായി തെരഞ്ഞെടുക്കപ്പെട്ട ടെസി ഷമ്മി തുടങ്ങിയവരെയാണ് ആദരിച്ചത്.
അസിസ്റ്റന്റ് വികാരി മനു കുരൂർ , ആനിമേറ്റർ സിസ്റ്റർ ആലീസ്, സിസ്റ്റർ പവിത്ര റോസ്, യൂണിറ്റ് പ്രസിഡണ്ട് ദിവ്യ ഷിബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ചിത്രം: ആദരവ് ഏറ്റുവാങ്ങിയവർ വിശിഷ്ടാതിഥികൾക്കൊപ്പം

0 Comments