Ticker

6/recent/ticker-posts

തോട്ടുമുക്കം മേഖലയിൽ വേനൽമഴ..._*

 *



*തോട്ടുമുക്കം* : വേനൽച്ചൂട് കനക്കുന്നതിനിടെ തോട്ടുമുക്കം മേഖലയിൽ അപ്രതീക്ഷിതമായി വേനൽമഴ പെയ്തു. ഇന്ന് ഉച്ചയോടുകൂടി തോട്ടുമുക്കം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ  ഇടിയോടുകൂടിയ മഴയും അനുഭവപ്പെട്ടു.  


ചെറിയ തോതിലുള്ള  ഇടിയോടുകൂടിയ മഴയായതിനാൽ വേനൽച്ചൂടിൽ നിന്നും ചെറിയ ആശ്വാസമായി, കൃഷിയിടങ്ങളിലും മഴ ഭാഗികമായി ഗുണകരമായി, എന്നാൽ ഇടിയോട് കൂടിയ മഴയായതിനാൽ വൈദ്യുതി തടസ്സങ്ങളും ചില ഭാഗങ്ങളിൽ അനുഭവപ്പെട്ടു. 


മലയോര മേഖലകളിൽ അടുത്ത ദിവസങ്ങളിലും സമാനമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകി. 

 *

Post a Comment

0 Comments