തോട്ടുമുക്കം : സാന്തോo ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം വേറിട്ടൊരു മാതൃകയായി.
അസംബ്ലിയോട് കൂടി പരിസ്ഥിതി ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജെയിംസ് സാർ കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ട് അധ്യാപകരും കുട്ടികളും ഭൂമിയുടെ കാവൽക്കാരായി മാറിയ ചടങ്ങ് സ്കൂൾ വിദ്യാർത്ഥികൾക്ക് വേറിട്ടൊരു അനുഭവം ആയി.

0 Comments