തോട്ടുമുക്കം : കടുത്ത യാത്ര ക്ലെശത്താൽ ദുരിതം അനുഭവിക്കുന്ന തോട്ടുമുക്കം മേഖല ക്ക് വീണ്ടും ദുരിതം സമ്മാനിച്ചു കൊണ്ട് തിരുവമ്പാടി KSRTC അധികാരികളുടെ അനാസ്ഥ. 07.40 തിരുവമ്പാടി -കൂമ്പാറ -തോട്ടുമുക്കം, 08.30 തോട്ടുമുക്കം -പാറത്തോട് -ഫാത്തിമ എസ്റ്റേറ്റ് -മുക്കം -സിവിൽ -കോഴിക്കോട് സർവീസ് നല്ല വരുമാനം നേടിത്തരുന്നുണ്ട് എന്നാൽ ഈ ബസ് മുക്കത്ത് നിന്നും പുൽപറമ്പ് -ചേന്നമങ്ങല്ലൂർ വഴിയാണ് ഈ ബസ് റൂട്ട് തിരിച്ചു വിട്ടത് ഇത് മൂലം നൂറു കണക്കിന് യാത്രക്കാർ ആണ് കഷ്ട്ടപെടുന്നത്. കെഎംസിടി, മർകസ്, ഇഖ്റ ഹോസ്പിറ്റൽ, സിവിൽ സ്റ്റേഷൻ, ലോ കോളേജ്, എന്നി സ്ഥാപനങ്ങളിലേക്കുള്ള സ്ഥിര ധാരാളം യാത്രക്കാർ ഈ ബസിൽ യാത്ര ചെയ്യാറുണ്ട്. കൂടാതെ കോഴിക്കോട് നിന്നും വൈകുന്നേരം 4.15 ന് സിവിൽ, -കുന്നമംഗലം -മുക്കം -പാറത്തോട് വഴി തോട്ടുമുക്കം സർവീസും മുടങ്ങിയിട്ടുണ്ട്. തോട്ടുമുക്കം നിന്നും വൈകുന്നേരം 06.10 ന് കൂമ്പാറ വഴി തിരുവമ്പാടി സർവീസും മുടങ്ങിയിരിക്കുകയാണ്.ഇത് ഈ വഴിയുള്ള ലാസ്റ്റ് സർവീസും കൂടിയാണ്.
മുക്കം -കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളുടെ അനാവശ്യ കടന്നു കയറ്റവും ഉണ്ട് ഈ റൂട്ട് മാറ്റത്തിൽ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് ബഹു.തിരുവമ്പാടി M L A, ഗതാഗത വകുപ്പ് മന്ത്രി, KSRTC എം ഡി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട് എന്ന് മലയോര മേഖല KSRTC ഫോറം പ്രസിഡന്റ് ബാസിത് തോട്ടുമുക്കം, സെക്രട്ടറി നാരായണൻ ആനക്കാംപൊയിൽ എന്നിവർ അറീയിച്ചു.

0 Comments