*
കൊടിയത്തൂർ കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കർഷക ചന്ത *22/08/2026 മുതൽ 25/08/2026 വരെ* നടത്തുന്നതാണ്. *പന്നിക്കോട്* വെച്ച് നടത്തുന്ന കർഷക ചന്ത, 22/08/2026 ന് രാവിലെ 10 മണിക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കസ്ന ഹമീദ്ന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് ശ്രീമതി ടി കവിത ടീച്ചർ ഉദ്ഘാടനം ചെയ്യുന്നതാണ്. *വിപണി വിലയിൽ നിന്നും 10% അധികം വിലകൊടുത്ത് കർഷകരിൽ നിന്നും പച്ചക്കറികൾ സംഭരിക്കുകയും ഉപഭോക്താക്കൾക്ക് വിപണി വിലയിൽ നിന്നും 30% വരെ വില കുറച്ച് വിൽക്കുകയും ചെയ്യുന്നതാണ്.* കൊടിയത്തൂർ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും കർഷകരിൽ നിന്ന് സംഭരിച്ച ഉത്പന്നങ്ങളും horticorp സംഭരിച്ച പച്ചക്കറികളും ചന്തയിൽ വില്പനക്കുണ്ടാകും. ഈ വർഷത്തെ ഓണചന്ത ഒരു വിജയമായി തീർക്കുവാൻ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു
*🔰കർഷകന് മികച്ച വില, ഉപഭോക്താവിന് ന്യായവില!*
ഓണക്കാലത്ത് കർഷകർക്ക് മികച്ച വിപണിയും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങൾ ന്യായവിലയിൽ ലഭ്യമാക്കുന്നതിനുമായി ‘ഓണസമൃദ്ധി 2026’.
📅 *ആഗസ്റ്റ് 22 മുതൽ 25 വരെ*
🌿 *പന്നിക്കോട് വെച്ച്*
കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾക്ക് പൊതുവിപണിയിലെ മൊത്തവിലയേക്കാൾ 10% അധികവില കർഷകന്. ഉപഭോക്താക്കൾക്ക് പൊതുവിപണിയിലെ ചില്ലറവിലയേക്കാൾ 30% വരെ വിലക്കുറവ്.
🥬 പ്രാദേശിക പഴം–പച്ചക്കറികൾ
🌱 ജൈവ കാർഷിക ഉൽപ്പന്നങ്ങൾ
🛍️ മൂല്യവർധിത ഉൽപ്പന്നങ്ങൾ
ഈ ഓണം നാടിന്റെ വിളവിനൊപ്പം... നമ്മുടെ കർഷകർക്കൊപ്പം... 🌾

0 Comments