Ticker

6/recent/ticker-posts

നേപ്പാൾ പ്രളയദുരന്തം: മരണം 788; കൈലാസ യാത്രയിലെ ഏഴു മലയാളികളുടെ വിവരമില്ല*

*


💫💫

കാഠ്‌മണ്ഡു: ദിവസങ്ങൾക്കുമുമ്പ് അനേക പട്ടണങ്ങളും ഗ്രാമങ്ങളും തുടച്ചുനീക്കിയ മിന്നൽ പ്രളയം നടന്ന ഭോട്ടെകോശി നദിയിൽ വീണ്ടും വെള്ളപ്പൊക്കം. പ്രളയത്തിൽ മരിച്ചവരുടെ സംഖ്യ കുത്തനെ ഉയരുന്നതിനിടെയാണ് പ്രദേശങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തി നദിയിൽ ജലനിരപ്പുയർന്നത്.

ഇതുവരെ 768 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

2,500ലേറെ പേരെ നേപ്പാളിലും 546 പേരെ ചൈനയിലും കാണാതായി. കാണാതായവർക്കായി ഊർജിത തിരച്ചിൽ തുടരുകയാണ്. 320 വിദേശികളടക്കം 2,502 പേരെ കാണാനില്ലെന്ന് നേപ്പാൾ ഭരണകൂടം അറിയിച്ചു.

ചൈനയിൽ 23 രാജ്യക്കാരായ 261 വിദേശികളടക്കം 546 പേരെയും കാണാതായി. നേപ്പാളിൽ 275 ഇന്ത്യക്കാരെയും 128 ഇന്ത്യൻ വംശജരെയും ചൈനയിൽ 49 ഇന്ത്യക്കാരെയും കുറിച്ച് വിവരമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. 108 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, കാണാതായവരുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നുണ്ട്. പ്രളയ ബാധിതമായ മൂന്ന് ജില്ലകളിലെ വിവിധ സ്കൂളുകളിൽനിന്ന് 238 വിദ്യാർഥികളെയും 18 അധ്യാപകരെയും കാണാതായതായി സ്ഥിരീകരിച്ചു.

തിരച്ചിൽ അതിദ്രുതം പുരോഗമിക്കുന്ന ചിതവൻ ജില്ലയിൽനിന്ന് മാത്രം ഇതുവരെ 264 മൃതദേഹങ്ങൾ കണ്ടെടുത്തു. നവൽപരാസി ഈസ്റ്റിൽനിന്ന് 194ഉം നവൽപരാസി വെസ്റ്റിൽനിന്ന് 100ഉം ലഭിച്ചിട്ടുണ്ട്. ഗോർഖ, ധാഡിങ്, നുവാകോട്ട്, തനാഹു, റസുവ ജില്ലകളിൽനിന്നും മൃതദേഹങ്ങൾ കിട്ടിയതായി അധികൃതർ അറിയിച്ചു. നേപ്പാളിൽ ഉത്ഭവിച്ച് ഇന്ത്യയിലെത്തുന്ന ഗാണ്ഡക് നദിയിൽ ഉത്തർ പ്രദേശിൽനിന്ന് 10 ഉം ലഭിച്ചു. പ്രളയ ബാധിത മേഖലകളിൽനിന്ന് 8,730 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

നാലംഗ വിനോദയാത്ര സംഘം ഇന്ന് കോഴിക്കോട്ടെത്തും

തിരുവനന്തപുരം: കൈലാസ് മാനസസരോവർ യാത്രക്കു പോയി നേപ്പാൾ പ്രളയത്തിൽ കുടുങ്ങിയ കൊല്ലം സ്വദേശിയടക്കം ഏഴു പേരെ ഇനിയും ബന്ധപ്പെടാനായില്ല. ഇവരിൽ നാലു പേർ ഓസ്ട്രേലിയൻ പൗരത്വമുള്ളവരും ഒരാൾക്ക് ബ്രിട്ടീഷ് പൗരത്വവും മറ്റൊരാൾക്ക്‌ യു.എസ് പൗരത്വവുമാണ്. ഇവരുടെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു.

സമൂഹ മാധ്യമങ്ങളിൽ സ്ഥിരമായി പല രീതിയിലും വിധത്തിലുമുള്ള ഡയറ്റിങ് രീതികളും ട്രെൻ്റുകളും നമ്മൾ കാണാറുണ്ട്. ഡയറ്റെടുത്ത് ഫലം ഉണ്ടായവരും പണി കിട്ടിയവരും ഇക്കൂട്ടത്തിലുണ്ട്. വണ്ണം കുറക്കാൻ രണ്ടാഴ്ചയോളം വെള്ളം മാത്രം കുടിച്ച് ഡയറ്റെടുത്ത യുവതിക്ക് ഗുരുതര മസ്‌തിഷ്ക രോഗം ബാധിച്ചിരിക്കുകയാണിപ്പോൾ. തീവ്രമായ ഫാസ്റ്റിംഗ് രീതിയായ ബിഗുവാണ് 31 കാരിയായ ചൈനീസ് യുവതി പിന്തുടർന്നത്. ഇതൊരു പരമ്പരാഗത താവോയിസ്റ്റ് രീതിയാണ്.
________________________________

Post a Comment

0 Comments