Ticker

6/recent/ticker-posts

പിതൃമോക്ഷ പുണ്യം തേടി, ഇന്ന് കര്‍ക്കടക വാവുബലി; ബലിതര്‍പ്പണത്തിന് വന്‍ തിരക്ക്*

 *

 

 *കൊച്ചി:* 

 പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടക വാവുബലി. പ്രധാനകേന്ദ്രങ്ങളിലെല്ലാം രാവിലെ മുതല്‍ ആയിരക്കണക്കിന് ആളുകള്‍ ബലി തര്‍പ്പണത്തിനായി എത്തി. ആലുവ, ശംഖുമുഖം, തിരുന്നാവായ, തിരുനെല്ലി തുടങ്ങിയിടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ വലിയ തിരക്കാണ്. വൈകീട്ട് മൂന്ന് മണിവരെ തര്‍പ്പണം ഉണ്ടാകും.


പയ്യാമ്പലം കടൽത്തീരം: കണ്ണൂരിലെ പ്രധാന തുറന്ന ബലിതർപ്പണ കേന്ദ്രങ്ങളിലൊന്ന്. ഇവിടെ വിപുലമായ സൗകര്യങ്ങൾ ഒരുക്കിട്ടുണ്ട്. ശ്രീ സുന്ദരേശ്വര ക്ഷേത്രം: കണ്ണൂരിലെ വാവുബലിക്ക് പേരുകേട്ട പ്രധാനക്ഷേത്രങ്ങളിൽ ഒന്നാണിത്. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം: തളിപ്പറമ്പിലെ ഈ ക്ഷേത്രത്തിലും പിതൃതർപ്പണത്തിനായി നിരവധി പേരാണ് എത്തി ചേർന്നത്.


കൊട്ടിയൂർ മഹാക്ഷേത്രത്തില്‍ ദേവസ്വത്തിന്റെ നേതൃത്വത്തില്‍ ബാവലിപ്പുഴയില്‍ അതിരാവിലെ തന്നെ ബലിതർപ്പണ ചടങ്ങുകള്‍ ആരംഭിച്ചു. ഇരിട്ടി കീഴൂർ മഹാദേവ - മഹാവിഷ്ണു‌ ക്ഷേത്ര സമിതികളുടെ നേതൃത്വത്തില്‍ ബലിതർപ്പണ ചടങ്ങുകള്‍ നടക്കുന്നത്. പുലർച്ചെ 5 മണിയോടെ ബലിതർപ്പണ ചടങ്ങുകള്‍ ആരംഭിച്ചു. ബാവലിപ്പുഴക്കരയിലാണ് ചടങ്ങുകള്‍ നടക്കുക.


പെരിയാര്‍ തീരത്തെ 40 താല്‍ക്കാലിക ബലിത്തറകളില്‍ പുലര്‍ച്ചെ തര്‍പ്പണം ആരഭിച്ചു. മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 5നു മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പിത്യപൂജ, കൂട്ടനമസ്‌കാരം, പശുദാനം. സായൂജ്യ പൂജ, തിലഹവനം. രണ്ടു ദിവസം മഴ ഇല്ലാതിരുന്നതിനാല്‍ മണപ്പുറത്തെ ഭക്തര്‍ക്ക് അനുഗ്രഹമായി. ക്ഷേത്ര ദര്‍ശനത്തിന് ഒരേസമ യം 500 ചേര്‍ക്കു വരി നില്‍ക്കാവു ന്ന പന്തല്‍ ഒരുക്കിയിട്ടുണ്ട്.


വഴിപാടിനുള്ള തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറന്നു. മണപ്പുറത്തെ നട വഴികള്‍ ബാരിക്കേഡ് കെട്ടി തിരിച്ചു. പുഴയില്‍ ഇറിഗേഷന്‍ വകുപ്പ് ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ടെങ്കിലും അടിയൊഴുക്ക് ശക്തമായതിനാല്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിച്ചു മാത്രമേ ഇറങ്ങാവൂ കാലാവസ്ഥ പ്രതികുലമാ യാല്‍ പുഴയോരത്തു നിന്നു ബലിതര്‍പ്പണം മുകളിലേക്കു മാറ്റാനുള്ള ബദല്‍ സംവിധാനങ്ങളും ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.


📡🔮

Post a Comment

0 Comments