Ticker

6/recent/ticker-posts

ആയിഷ ചേലപ്പുറത്തിൻ്റെ ഓർമകൾക്ക് ആദരമർപ്പിച്ച് സഹപ്രവർത്തകർ; ജീവിതചരിത്രം പുസ്തകമാക്കും

 


മുക്കം: അകാലത്തിൽ വിടപറഞ്ഞ സഹപ്രവർത്തക ആയിഷ ചേലപ്പുറത്തിന്റെ ഓർമകൾ പങ്കുവെച്ച് 2021–2025 കാലയളവിലെ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഒത്തുചേർന്നു. മുക്കത്തെ സ്റ്റാർ ഹോട്ടലിൽ നടന്ന അനുസ്മരണവും സൗഹൃദസംഗമവും വികാരനിർഭരമായി.

അനുസ്മരണ പ്രസംഗത്തിനിടെ ആയിഷയുമായുള്ള ഓർമകൾ പങ്കുവെച്ച ഓരോ അംഗങ്ങൾക്കും വാക്കുകൾ പൂർത്തിയാക്കാനാകാതെ വിതുമ്പേണ്ടിവന്നു. സഹപ്രവർത്തക എന്നതിലുപരി എല്ലാവരുടെയും ഹൃദയത്തിൽ ഇടംനേടിയ വ്യക്തിത്വമായിരുന്നു ആയിഷയെന്ന് യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു.

ആയിഷയുടെ ഓർമകൾ വരുംതലമുറകൾക്കും പരിചയപ്പെടുത്തുന്നതിനായി അവരുടെ ജീവിതചരിത്രം പുസ്തകമായി പ്രസിദ്ധീകരിക്കാൻ യോഗം തീരുമാനിച്ചു. കൂടാതെ, ആയിഷയുടെ സ്മരണാർഥം പഞ്ചായത്തിലെ ഓരോ വാർഡിൽനിന്നും ഓരോ വനിതയെ വീതം തെരഞ്ഞെടുത്ത് മികവിനുള്ള പുരസ്കാരം (എക്സലൻസ് അവാർഡ്) നൽകാനും തീരുമാനമായി. സംഗമം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്

ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വി.ഷംലൂലത്ത്,യു.പി. മുഹമ്മദ് , കരീം പഴങ്കൽ,  റിഹ്ല മജീദ്, രതീഷ് കളക്കുടിക്കുന്ന്, ഫസൽ കൊടിയത്തൂർ, ടി.കെ. അബൂബക്കർ, എം.ടി. റിയാസ്, ബാബു പൊലുകുന്നത്ത്, സിജി കുറ്റിക്കൊമ്പിൽ,, മറിയം, കുട്ടി ഹസ്സൻ, ഫാത്തിമ നാസർ, കോമളം തോണിച്ചാൽ, ഷിഹാബ് മാട്ടുമുറി, പഞ്ചായത്ത് സെക്രട്ടറി ഒ.എ അൻസു തുടങ്ങിയവർ പങ്കെടുത്തു.


ചിത്രം: ഒത്തുചേരൽ ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യുന്നു 


ചി

Post a Comment

0 Comments