Ticker

6/recent/ticker-posts

മലബാർ റിവർ ഫെസ്റ്റിവൽ'24: ചളിയുൽസവത്തിൽ ആറാടാനൊരുങ്ങി കൊടിയത്തൂർ

 


കൊടിയത്തൂർ : ജൂലൈ 25 മുതൽ കോടഞ്ചേരി, തിരുവമ്പാടി, ചക്കിട്ടപാറ പഞ്ചായത്തുകളിലായി നടക്കുന്ന

മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് കൊടിയത്തൂർ പഞ്ചായത്തിൽ മഡ് ഫെസ്റ്റിവൽ

സംഘടിപ്പിക്കുന്നു. 

ആനിയം പാടത്ത് വെച്ച് വണ്ടിപ്പൂട്ട്,

ബാലൻസിംഗ് പില്ലോ ഫൈറ്റ്, ചെളിനിറഞ്ഞ വയലിൽ കൈകൊണ്ടുള്ള മീൻ പിടിക്കൽ, ചെളിയിലെ വടംവലി, വയലിലെ ഓട്ടമത്സരം തുടങ്ങി നിരവധി പഴയകാല  മത്സരങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നത് 

 പ്രീ ഇവന്റുകളെക്കുറിച്ച് ആലോചിക്കുവാനായി പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, വാർഡ് മെമ്പർ എം.ടിറിയാസ് ,ലോക കേരള സഭ അംഗം ഗുലാം ഹുസൈൻ കൊളക്കാടൻ, മാധ്യമ പ്രവർത്തകരായ സി. ഫസൽ ബാബു, റഫീക്ക് തോട്ടുമുക്കം, റിവർ ഫെസ്റ്റിവൽ പ്രീ ഇവന്റ്സ് കൺവീനർ അജു എമ്മാനുവൽ തുടങ്ങിയവർ സംബന്ധിച്ചു.തുടർന്ന്

  പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ നിർദ്ദിഷ്ട ഫെസ്റ്റിവൽ ഗ്രൗണ്ട് സന്ദര്‍ശിക്കുകയും ചെയ്തു..

Post a Comment

0 Comments