Ticker

6/recent/ticker-posts

ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു*

 *


തോട്ടുമുക്കം സെന്റ് തോമസ് ഹൈസ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്കൂൾ ജാഗ്രത സമിതി കൺവീനർ ബിൻസൺ ജോസഫ് സർ ലഹരി വിരുദ്ധ സന്ദേശം നൽകി.  കുട്ടികൾ ലഹരി വിരുദ്ധപ്രതിജ്ഞ ഏറ്റുചൊല്ലി.  ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഗ്ലോറിയ ജിബിൻ ലഹരി വിരുദ്ധ സന്ദേശം കുട്ടികളുമായി പങ്കുവെച്ചു. ക്ലാസ് അടിസ്ഥാനത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കൊളാഷ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു.  വിദ്യാർത്ഥികൾ അണിനിരന്ന മനോഹരമായ ഫ്ലാഷ് മോബും അരങ്ങേറി.  പള്ളിത്താഴ അങ്ങാടിയിലും ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുവാൻ ലഹരി വിരുദ്ധ ദിനാചരണം കൊണ്ട് സാധിച്ചു. പൊതുജനങ്ങൾക്കിടയിൽ ലഹരിയുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുന്നതിന് ലഹരിവിരുദ്ധ ദിനാചരണം കൊണ്ട് സാധിച്ചു








Post a Comment

0 Comments