*
വെറ്റിലപ്പാറ :ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഗവൺമെന്റ് ഹൈസ്കൂൾ വെറ്റിലപ്പാറയിൽ വിവിധങ്ങളായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിലെ JRC,SSSS, SPG, വിമുക്തി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ 10.30 ന് ആരംഭിച്ച ലഹരിവിരുദ്ധ പ്രചരണ ജാഥയുടെ ഉദ്ഘാടനകർമ്മം ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി ലൗലിജോൺ നിർവ്വഹിച്ചു.തുടർന്ന് അരീക്കോട് എസ്. ഐ ശ്രീ. സന്തോഷ് കുമാർ സി. പി സ്കൂൾ സന്ദർശിക്കുകയും ലഹരിവിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളുമായി സംവദിക്കുകയും ചെയ്തു.ചടങ്ങിൽ സ്കൂൾ പി. ടി. എ പ്രസിഡന്റ് ശ്രീ. ഉസ്മാൻ പാറക്കൽ, സീനിയർ അസിസ്റ്റന്റ് ശ്രീ. റോജൻ പി ജെ, വിമുക്തി കോർഡിനേറ്റർ ശ്രീ. മുനീർ യാക്കിപറമ്പൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു..
0 Comments