തോട്ടുമുക്കം ഗവ: യു. പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു.പി.ടി.എ പ്രസിഡന്റ് അബ്ദുൾ ജബ്ബാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്‌റ്റേറ്റ് ബി ആർ സി ട്രെയിനർ ശ്രീ.ഹാഷിദ് കെ.സി. രക്ഷിതാക്കൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. പ്രധാന അധ്യാപിക ശ്രീമതി ഷെറീന സ്വാഗതം പറഞ്ഞു. എസ് എം സി ചെയർമാൻ ശ്രീ.സോജൻ മാത്യു ആശംസയും ഹണി ടീച്ചർ നന്ദിയും പറഞ്ഞു.ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ അസംബ്ലി കൂടി. ഹണി ടീച്ചർ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ ആകർഷകമായ ലഹരി വിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ തയ്യാറാക്കി.
0 Comments