Ticker

6/recent/ticker-posts

ലോക ലഹരി വിരുദ്ധദിനം ആചരിച്ചു.

 


    മരഞ്ചാട്ടി : മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. രാവിലെ പ്രത്യേക അസംബ്ലിയോടുകൂടി ദിനാചരണത്തിന് തുടക്കമായി. മാസ്റ്റർ ജോയൽ അബ്രാഹം സന്തോഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .കുന്ദമംഗലം സിവിൽ എക്സൈസ് ഓഫീസർ ശ്രീ .ഷഫീക്കലി റ്റി. കുട്ടികൾക്ക് ബോധവത്ക്കരണക്ലാസ്സ് നൽകി. ഉച്ചയ്ക്കുശേഷം അധ്യാപകരും വിദ്യാർത്ഥികളും അണിനിരന്ന റാലി നടത്തി. ലഹരിക്കെതിരെ പ്ലക്കാർഡ് നിർമ്മാണം, പോസ്‌റ്റർ നിർമ്മാണം, ഇവയുടെ പ്രദർശനം, മുദ്രാവാക്യ നിർമ്മാണം, കയ്യെഴുത്തുമാസിക പ്രകാശനം, ലഹരിക്കെതിരെ കയ്യടയാളം ചാർത്തൽ എന്നിവയും ഉണ്ടായിരുന്നു. മാസ്റ്റർ നെവിൻ ഷിജു ലഹരി വിരുദ്ധ സന്ദേശം നൽകി. എയ്ഞ്ചൽ മരിയ ജോളി, നിഹാര സുരേഷ് എന്നിവർ ലഹരി വിരുദ്ധ ഗാനം ആലപിച്ചു. JRC , ജാഗ്രത സമിതി, വ്യക്തിത്വവികസന ക്ലബ്ബ്, ടീൻസ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ നടത്തിയത്. കോർഡിനേറ്റർ ഷിബിൽ ജോസ് നന്ദി പറഞ്ഞു.

Post a Comment

0 Comments