ചെറുവാടി: ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ചുള്ളിക്കാപറമ്പ് ഗവ എൽ. പി. സ്കൂൾ കുട്ടികൾ പ്രകൃതിയോട് അടുത്തറിയാനും പരിസ്ഥിതിയുടെ വിസ്മയങ്ങൾ തൊട്ടറിയുന്നതിനായും ഒരു അവിസ്മരണീയമായ യാത്ര സംഘടിപ്പിച്ചു. മലപ്പുറം ജില്ലയിലെ മുറിഞ്ഞമാട് ചാലിയാർ പുഴയോരത്തേക്ക് ആയിരുന്നു യാത്ര.
കുട്ടികളും അധ്യാപകരും ആ പ്രദേശത്തെ പ്ലാസ്റ്റിക് വസ്തുക്കൾ നീക്കം ചെയ്തു
ചുള്ളിക്കാപറമ്പ് ഗവ എൽ. പി. സ്കൂളിൽ ഡോക്യുമെന്ററി പ്രദർശനം,ചിത്രരചന, സ്പെഷ്യൽ അസംബ്ലി എന്നിവ നടന്നു
ചടങ്ങുകൾക്ക് സ്കൂൾ പ്രധാന അധ്യാപിക നഫീസ ടീച്ചർ, ഹുദ, സൈറുദ്ധീൻ, രജുല എന്നിവർ നേതൃത്വം നൽകി
0 Comments