Ticker

6/recent/ticker-posts

ലോക പരിസ്ഥിതി ദിനാചരണം

 


**

തോട്ടുമുക്കം ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണം വിപുലമായി ആചരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന വിവിധതരം പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ ജിജോ പരിസ്ഥിതി ദിന സന്ദേശം നൽകി. വിദ്യാർത്ഥി പ്രതിനിധി കൃഷ്ണേന്ദു പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. ഹെഡ്മിസ്ട്രസ് സിസി ടീച്ചർ, പിടിഎ പ്രസിഡന്റ് വിനോദ് ചെങ്ങളം തകിടിയിൽ എന്നിവർ യോഗത്തിൽ സന്നിഹിതരായി. സ്കൂളിൽ *ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ്* എന്ന പേരിൽ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു. പരിസ്ഥിരദിനത്തിന്റെ ഓർമ്മയ്ക്കായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു. പ്ലാസ്റ്റിക് നിർ മാജനത്തിന്റെ ഭാഗമായി സ്കൂളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. പരിശുദ്ധ ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കാനും പ്ലാസ്റ്റിക് നിർമ്മാജനത്തിന്റെ ആവശ്യകത കുട്ടികളിലേക്ക് പകർന്നു നൽകാൻ വേണ്ട പദ്ധതികൾക്കും തുടക്കം കുറിച്ചു. പ്ലാസ്റ്റിക് നിർമാജനത്തിന്റെ ഭാഗമായി സ്കൂളും പരിസരവും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ശുചീകരിച്ചു.














Post a Comment

0 Comments