Ticker

6/recent/ticker-posts

ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ചു.* *തോട്ടുമുക്കം

 



 ഛത്തീസ്ഗഡിൽ നിരപരാധികളായ രണ്ട് കന്യാസ്ത്രീകളെ ജയിലിൽ അടച്ച ഭരണകൂട ഭീകരതയിൽ തോട്ടുമുക്കം ഫൊറോന എ കെ.സി സി യൂണിറ്റും മറ്റു സംഘടനകളും സംയുക്തമായി പ്രതിഷേധിച്ചു .ഇല്ലാത്ത കുറ്റം ചുമത്തി നിരപരാധികളെ ജയിലിൽ അടച്ചാൽ ക്രിസ്തുമത വിശ്വാസം ഇന്ത്യയിൽ നിന്ന് തുടച്ചുനീക്കാം എന്ന് വിചാരിക്കുന്നവർ മൂഢ സ്വർഗത്തിലാണ് ജീവിക്കുന്നത്. മതസ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മൗനം അവലംബിക്കുന്നത് വർഗീയവാദികൾക്കുള്ള പരോക്ഷ പിന്തുണ കൂടിയാണെന്ന് യോഗം വിലയിരുത്തി.

 എകെസിസി മേഖല ഡയറക്ടർ ഫാദർ ബെന്നി കാരക്കാട്ട് ഉദ്ഘാടനം ചെയ്ത പ്രതിഷേധ മീറ്റിംഗിൽ തോമസ് മുണ്ടപ്ലാക്കൽ, സാബു വടക്കേ പടവിൽ,സിസ്റ്റർ ആലീസ് സി എം സി, ഫാ. ജിജോ മേലാട്ട്,ബെന്നി തട്ടുംപുറത്ത്,ഷാജു പനക്കൽ എന്നിവർ പ്രസംഗിച്ചു. സെബാസ്റ്റ്യൻ പൂവത്തം കൂടി,ബെൻസി പഞ്ഞിപ്പാറയിൽ,ജിയോ വെട്ടുകാട്ടിൽ കുര്യാക്കോസ് ഔസേപ്പു പറമ്പിൽ, മനു മുണ്ടപ്ലാക്കൽ,ബേബി തോട്ടുങ്കൽ,തങ്കച്ചൻ വാമറ്റത്തിൽ,ബിജി കുറ്റിക്കാട്ടിൽ,കെവിൻ കോണാട്ട് എന്നിവർ റാലിക്ക് നേതൃത്വം നൽകി.





















Post a Comment

0 Comments