Ticker

6/recent/ticker-posts

സിസ്റ്റർ ജോസിറ്റ പെണ്ണാപറമ്പിൽ നിര്യാതയായി

.



കൂടരഞ്ഞി : സി  എം സി സന്യാസിനി സമൂഹത്തിലെ കൂടരഞ്ഞി സെന്റ് ജോസഫ്സ് മഠാംഗമായ സിസ്റ്റർ ജോസിറ്റ പെണ്ണാപറമ്പിൽ (78) നിര്യാതയായി .


കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപികയായി ദീർഘനാൾ സേവനം ചെയ്തിരുന്നു.


കൂടരഞ്ഞി പെണ്ണാപറമ്പിൽ പരേതരായ വർഗീസ്, അന്നമ്മ ദമ്പതികളുടെ മകളാണ്. 


സഹോദരങ്ങൾ : കുട്ടിയമ്മ,  വർക്കി, മത്തായി, തോമസ്, ആന്റണി, ജോസ്, സിസ്റ്റർ ചെറുപുഷ്പം (സി എം സി) .


നെല്ലിക്കാംപൊയിൽ, കീഴ്പ്പള്ളി, എടൂർ, തിരുവമ്പാടി, കൂടരഞ്ഞി, തേഞ്ഞിപ്പാലം, താമരശ്ശേരി ചാവറഭവൻ, എന്നീ ഭവനങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.


ഇന്ന് രാവിലെ 9മണി മുതൽ കൂടരഞ്ഞി സിഎംസി കോൺവെന്റിൽ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്.


സംസ്കാരം ഇന്ന് (06-01-2026-ചൊവ്വ)  വൈകുന്നേരം 04:30 ന് അഭിവന്ദ്യ മാർ റമി ജീയോസ് ഇഞ്ചനാനിയിൽ പിതാവിൻ്റെ കാർമ്മികത്വത്തിൽ കൂടരഞ്ഞി മഠം ചാപ്പലിലെ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ

Post a Comment

0 Comments