Ticker

6/recent/ticker-posts

ദേശീയ ജേതാവ് ഫാ.ജിതിൻ നരിവേലിനെ അനുമോദിച്ചു

 



മരഞ്ചാട്ടി:

ദേശീയ മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും 3 ഓൺ 3 വിഭാഗത്തിൽ സ്വർണ മെഡൽ നേടുകയും ചെയ്ത മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂൾ മാനേജർ ഫാ. ജിതിൻ നരിവേലിലിനെ അനുമോദിക്കുന്നതിനായി സ്കൂളിൽ  പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.

 സ്കൂൾ ഹെഡ്മിസ്ട്രസ് സീന റോസ് ഫാ. ജിതിൻ നരിവേലിലിന് ഉപഹാരം നൽകി അനുമോദിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ.മനോജ് തോമസ് പൊന്നാട അണിയിച്ച് അദ്ദേഹത്തെ ആദരിച്ചു.

ദേശീയ തലത്തിൽ കേരളത്തിനും സ്കൂളിനും അഭിമാനം പകർന്ന ഈ നേട്ടം വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമാകട്ടെയെന്ന് ഫാ.ജിതിൻ നരിവേലിൽ തന്റെ മറുപടി പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

Post a Comment

0 Comments