Ticker

6/recent/ticker-posts

വെറ്റിലപ്പാറ ഹോളി ക്രോസ് കോണ്‍വെന്റ് സ്‌കൂളിന് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന നേട്ടം.



സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലത്തില്‍ ഹോളി ക്രോസ് കോണ്‍വെന്റ് സ്‌കൂള്‍ ചരിത്ര നേട്ടം സ്വന്തമാക്കി. വിദ്യാലയം 100% വിജയം കരസ്ഥമാക്കി വീണ്ടും അക്കാദമിക് മികവിന്റെ തെളിവായി മാറി.


സ്‌കൂളിന്റെ അഭിമാനമായി അലന്‍ ജോസഫ് ബെന്നി 99.8% മാര്‍ക്ക് നേടി ഒന്നാം സ്ഥാനത്തെത്തി. മലയാളത്തില്‍ 100/100 നേടി  ശ്രദ്ധേയമായ നേട്ടവും കൈവരിച്ചു.


 ജിതിന്‍ ഷാജി യും ജിയോവന്ന മരിയ സഞ്ജുവും 96.6% മാര്‍ക്ക് നേടി മികച്ച വിജയം കരസ്ഥമാക്കി. 


വിഷയാധിഷ്ഠിത നേട്ടങ്ങളിലും വിദ്യാര്‍ത്ഥികള്‍ മികവ് പുലര്‍ത്തി:

അല്‍ഫോന്‍സ ഷിജു - സോഷ്യല്‍ സയന്‍സില്‍ 100 മാര്‍ക്കും

അലന്‍ ജോസഫ്  - മലയാളത്തില്‍ 100 മാര്‍ക്കും നേടി.


ആകെ 29 വിദ്യാര്‍ത്ഥികളില്‍ 10 പേര്‍ 90% മുകളില്‍ മാര്‍ക്ക് നേടി. കൂടാതെ 12 പേര്‍ ഡിസ്റ്റിങ്ക്ഷനും 7 പേര്‍ ഫസ്റ്റ് ക്ലാസ്ഉം നേടി സ്‌കൂളിന്റെ അഭിമാനം ഉയര്‍ത്തി.


ഈ മഹത്തായ നേട്ടത്തിന് പിന്നില്‍ വിദ്യാര്‍ത്ഥികളുടെ പരിശ്രമവും, അധ്യാപകരുടെ സമര്‍പ്പണവും, മാതാപിതാക്കളുടെ പിന്തുണയും ചേര്‍ന്ന കൂട്ടായ പ്രവര്‍ത്തനമുണ്ട്.


ഹോളി ക്രോസ് കോണ്‍വെന്റ് സ്‌കൂള്‍ വരുംവര്‍ഷങ്ങളിലും വിദ്യാഭ്യാസ മികവിന്റെ പാതയില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറട്ടെ എന്ന് സ്കൂൾ മാനേജർ സിസ്റ്റർ ജിൻസി ജോർജ്, പ്രിൻസിപ്പാൾ സിസ്റ്റർ സ്‌മിത വർഗീസ് എന്നിവർ  ആശംസിച്ചു.

Post a Comment

0 Comments