തോട്ടുമുക്കം: 2025- 26 അധ്യയന വർഷം തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ രചിച്ചത്, പകരം വയ്ക്കാൻ ഇല്ലാത്ത വിജയഗാഥ.
മലയോര കുടിയേറ്റ ഗ്രാമമായ തോട്ടുമുക്കത്തെയും, സമീപ മലയോര ഗ്രാമങ്ങളിലെയും, തികച്ചും സാധാരണക്കാരായ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിക്കൊണ്ട്, 90.8% വിജയം എന്ന സ്വപ്ന നേട്ടം കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് തീർച്ചയായും അഭിമാനകരം തന്നെ.
10 വിദ്യാർഥികൾ ഫുൾ എ പ്ലസും 6 വിദ്യാർത്ഥികൾ 5 എ പ്ലസും നേടിക്കൊണ്ട് ഈ വിജയ കിരീടത്തിന് പൊൻതൂവൽ ചാർത്തുന്നു.
89.3% കുട്ടികളെ വിജയിപ്പിക്കുകയും *ആൻ മരിയ ജിനോ എന്ന വിദ്യാർത്ഥിനി 1200 ഇൽ 1198* മാർക്കുകൾ കരസ്ഥമാക്കുകയും ചെയ്തുകൊണ്ട് സമീപപ്രദേശങ്ങളിലെ ഏറ്റവും മികച്ച ഹ്യൂമാനിറ്റീസ് ബാച്ചായി തോട്ടുമുക്കത്തെ ഹ്യൂമാനിറ്റീസ് ബാച്ച് മാറി എന്നതും അഭിമാനകരമായ മറ്റൊരു നേട്ടം.
92.3 ശതമാനം വിജയവും കരസ്ഥമാക്കി ഇവിടുത്തെ സയൻസ് ബാച്ചും മികവ് തെളിയിക്കുന്നു.തോട്ടുമുക്കം സ്കൂളിലെ മിടുക്കരായ വിദ്യാർഥികളുടെയും, പ്രിൻസിപ്പൽ ആന്റപ്പൻ സാറിന്റെ നേതൃത്വത്തിലുള്ള അധ്യാപകരുടെയും, മാനേജ്മെന്റിന്റെയും, പിടിഎയുടെയും പകരം വയ്ക്കാനില്ലാത്ത ആത്മാർത്ഥതയ്ക്കുള്ള അംഗീകാരം കൂടിയാണ് ഈ വിജയം.
ഒപ്പം അതുല്യമായ ഈ ജൈത്രയാത്രയ്ക്ക് മനസ്സുകൊണ്ട് കുടപിടിച്ച എല്ലാ സുമനസ്സുകൾക്കും കൂടെ അവകാശപ്പെട്ടതാണ് ഈ വിജയം.





0 Comments