**
തോട്ടുമുക്കം: കേരള വ്യാപാരി വ്യവസായി ഏകോനസമിതി തോട്ടുമുക്കം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 2026- 28 വർഷത്തെ തിരഞ്ഞെടുപ്പ് ശ്രീ OA ബെന്നിയുടെ അധ്യക്ഷതയിൽതോട്ടുമുക്കം ഹിൽവാലി ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക,കെ പ്രേമൻ, ജിൽസ് പെരിഞ്ചേരി, കെ ടി അസ്സലാം, ശരീഫ് അമ്പലക്കണ്ടി എന്നിവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ തോട്ടുമുക്കം യൂണിറ്റ് പ്രസിഡണ്ടായി OAബെന്നി, വർക്കിംഗ് പ്രസിഡണ്ടായി സിനോയി പി ജോയി സെക്രട്ടറിയായി ജോബി പി എസ് വർക്കിംഗ് സെക്രട്ടറിയായി മുജീബ് റഹ്മാൻ, ട്രഷററായി ജുബിൻ ജോസഫ് വർക്കിംഗ് ട്രഷററായി സുനിൽ കെ എന്നിവരെ പൊതുയോഗം തെരഞ്ഞെടുത്തു. പൊതുയോഗത്തിൽ പ്രമേയമായി വർഷങ്ങളോളം അടച്ചുപോന്നക്ഷേമനിധി പെൻഷൻ ആളുകൾക്ക് ഇപ്പോൾ കിട്ടുന്നില്ല എത്രയും വേഗം അത് കിട്ടുവാനുള്ള നടപടി ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും, സംഘടനയുടെ ഇടപെടൽ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.


0 Comments