*
*Published ;08-06-2026 തിങ്കൾ*
ന്യൂഡല്‍ഹി: നീറ്റ് പുനപ്പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനായി സുരക്ഷാ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവരെയും വിവിധ ഭാഷകളിലേക്ക് തര്‍ജമ ചെയ്യുന്ന വിദഗ്ധരെയും പ്രത്യേക നിരീക്ഷണത്തിലുള്ള അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ജൂണ്‍ 21നു പരീക്ഷ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ ഇവര്‍ക്ക് പുറംലോകവുമായി നേരിട്ടുള്ള ബന്ധം പുലര്‍ത്തുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, സ്മാര്‍ട്ട് വാച്ച് തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗത്തിനും വിലക്കുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗം ആവശ്യമായ സാഹചര്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും അനുവദിക്കുക. ചോദ്യപേപ്പറിന്റെ രഹസ്യത ഉറപ്പാക്കാന്‍ പ്രത്യേക അനുമതിയുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു. ചോദ്യപേപ്പറുകള്‍ വിവിധ സംസ്ഥാനങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കുന്നതിന് വ്യോമസേനയെ ചുമതലപ്പെടുത്താനാണ് തീരുമാനം.
➖➖➖➖➖➖➖➖➖➖
*നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ പ്രത്യേക കേന്ദ്രത്തില്‍, ഫോണും ഇന്റര്‍നെറ്റും ഇല്ല*
08/06/2026
നീറ്റ് ചോദ്യപേപ്പര്‍ ചോരാതിരിക്കാന്‍ കര്‍ശന നടപടിയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന സംഘത്തെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. ഫോണ്‍, ഇന്റര്‍നെറ്റ് അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങളൊന്നുമില്ലാത്ത അടച്ചിട്ട കേന്ദ്രത്തിലേക്കാണ് അധ്യാപകരെയും പരിഭാഷപ്പെടുത്തുന്നവരെയും അടക്കം മാറ്റിയിരിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിന്റെ ഭാഗമായാണ് കര്‍ശന നടപടി. ജൂണ്‍ 21 ന് പരീക്ഷ കഴിയുന്നത് വരെ ഇവര്‍ക്ക് പുറത്ത് പോകാന്‍ അനുമതി ഉണ്ടാകില്ല.
മൊബൈല്‍ ഫോണ്‍, ലാപ് ടോപ്, സ്മാര്‍ട്ട് വാച്ച് അടക്കം ഉപയോഗിക്കുന്നതില്‍ നിയന്ത്രണമുണ്ട്. ചില ഉദ്യോഗസ്ഥര്‍ക്ക് മാത്രമാകും പ്രത്യേക കേന്ദ്രത്തില്‍ നിന്ന് പുറത്ത് പോകാന്‍ അനുമതിയുള്ളത്. പുറത്തേക്ക് പോകുന്നതും തിരിച്ചു വരുന്നതും കൃത്യമായി നിരീക്ഷിച്ച് രേഖപ്പെടുത്തും.
ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ ഒരുക്കിയ വിവിധ തട്ടിലുള്ള സുരക്ഷാ മുന്നൊരുക്കത്തിന്റെ ആദ്യ പടിയായാണ് ഉദ്യോഗസ്ഥരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയത്. മെയില്‍ നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് സംഭവം വഴിവെച്ചത്. ഇതോടെയാണ് സുരക്ഷ കര്‍ശനമാക്കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ 21നാണ് പരീക്ഷ നടക്കുക.
-----------------------------------------------

0 Comments