Ticker

6/recent/ticker-posts

ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതി-മൃഗസംരക്ഷണ വകുപ്പിന്റെ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞം

 




ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതി-മൃഗസംരക്ഷണ വകുപ്പിന്റെ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞം 8 -ാം  ഘട്ടം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ  ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി.ബോബി ഷിബു  ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡൻറ് ശ്രീ. ജോർജുകുട്ടി കക്കാടംപൊയിൽ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ബീ ഷിയാസ്,

കൂമ്പാറ വെറ്ററിനറി സർജൻ ഡോക്ടർ ബിനീഷ് പി പി,ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ശ്രീനാഥ്,ജസ് വിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു. ജൂൺ 19 മുതൽ ജൂലൈ 13 വരെയാണ് സൗജന്യ കുത്തിവെപ്പ് നടക്കുന്നത്.പഞ്ചായത്തിലെ എല്ലാ പശുക്കളെയും എരുമകളെയും കിടാരികളെയും ഈ കാലയളവിൽ കുത്തിവെപ്പിന് വിധേയമാക്കണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു.

Post a Comment

0 Comments