തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി ആരംഭിച്ചു. തോട്ടുമുക്കം ജെയിംസ് അഗസ്റ്റിൻ മാസ്റ്റർ ഉണർവ് ഗ്രന്ഥാലയം 2026/27വർഷത്തേക്ക് സ്കൂളിന് നൽകുന്ന 5 മാതൃഭൂമി ദിന പത്രത്തിന്റെ വിതരണ ഉദ്ഘാടനം ലൈബ്രറി പ്രസിഡണ്ട് ശ്രീ.വി. കെ രാഘവൻ മാസ്റ്റർ സ്കൂൾ ലീഡർക്ക് പത്രത്തിന്റെ കോപ്പി നൽകിക്കൊണ്ട് നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ആന്റപ്പൻ ചെറിയാൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീ ജോർജ്.N.മാമൻ മാസ്റ്റർ പത്ര വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. ലൈബ്രറി സെക്രട്ടറി വി ആർ ശിവദാസൻ മാസ്റ്റർ,ശ്രീ ടോമി തോമസ്, ലൈബ്രറി കലാവേദി കൺവീനർ ശ്രീ സുഹാസ് മാതൃഭൂമിപത്രത്തിന്റെ സൂപ്പർ വൈസർ. ശ്രീ രജിത്,ശ്രീ. സാജു വെറ്റിലപ്പാറ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ശ്രീമതി ലളിത ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു

0 Comments