മരഞ്ചാട്ടി: മേരിഗിരിഹൈസ്കൂൾ മരഞ്ചാട്ടിയിൽ വായന വാരാചരണത്തോടനുബന്ധിച്ച് പുസ്തക ആസ്വാദന മത്സരം സംഘടിപ്പിച്ചു.

മരഞ്ചാട്ടി വൈ.എം.സി.എ ക്ലബ്ബ് അംഗങ്ങളാണ് ഇത്തരമൊരു അവസരം കുട്ടികൾക്കായി സമ്മാനിച്ചത്. ശ്രീ. ബാബു ജോസഫ് ഇലവുങ്കൽ, ശ്രീ. റെനീഷ് ഓണാട്ട്, ശ്രീ. ജോൺ പന്തപ്പിള്ളിൽ എന്നിവർ പുസ്തക ആസ്വാദന അവതരണ മത്സരത്തിന് നേതൃത്വം നൽകി. പുസ്തക ആസ്വാദന അവതരണത്തിലെ  സമ്മാനർഹർക്കും പങ്കെടുത്ത  എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനമായി പുസ്തകങ്ങളും നൽകി.

   വായനയിലൂടെയെ വിജ്ഞാനത്തിന്റെ ലോകത്തേക്ക് പ്രവേശിക്കാൻ കഴിയൂ എന്ന് ഉദ്ബോധിപ്പിച്ചു. അധ്യാപകരായ ജിനി ജെയിംസ് ,ഷിബിൽ ജോസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു