Ticker

6/recent/ticker-posts

മലയോര മേഖലയിലെ യാത്രക്ലേശത്തിന് പരിഹാരം കാണണം*... *മലയോര മേഖല KSRTC ഫോറം MLA ക്ക് നിവേദനം നൽകി*

 *


തോട്ടുമുക്കം :- രൂക്ഷമായ യാത്രാക്ലേശം മൂലം അനു ദിനം ബുദ്ധിമുട്ട് അനുഭവിക്കുന്ന തോട്ടുമുക്കം -മരഞ്ചാട്ടി -കൂമ്പാറ -കൂടരഞ്ഞി പ്രദേശങ്ങളിലെ നൂറുകണക്കിന് കുടിയേറ്റ മലയോര ജനതയും വിദ്യാർത്ഥികളും കഷ്ടപ്പാട് അനുഭവിക്കുന്നത് ശ്രദ്ധയിൽപെട്ടതിനാൽ ആണ് മലയോര മേഖല KSRTC ഫോറം തിരുവമ്പാടി MLA ശ്രീ. സി. കെ കാസിം അവർകളെ നേരിട്ട് കാണുകയും ഈ പ്രദേശങ്ങളിലെ യാത്രാ പ്രശ്നങ്ങളെ കുറിച്ചു ചർച്ച ചെയ്യുകയും ചെയ്തത്. നിലവിൽ തിരുവമ്പാടി KSRTC ഓപ്പറേറ്റിംഗ് സെന്ററിൽ ഷെഡ്യൂൽ ബസുകളുടെ കുറവ് ഉള്ളത് പരിഹരിച്ചാൽ ഉടനെ തന്നെ നിവേദനത്തിൽ പറഞ്ഞിട്ടുള്ള യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നു MLA ഉറപ്പ് നൽകിയിട്ടുണ്ട്.

തോട്ടുമുക്കം പള്ളിതാഴെ വെച്ച് നടന്ന MLA യുടെ നന്ദി പ്രകടന പരിപാടിയിൽ ആണ് മലയോര മേഖല KSRTC ഫോറം പ്രസിഡന്റ് ബാസിത് തോട്ടുമുക്കം നിവേദനം നൽകിയത്.

Post a Comment

0 Comments