Ticker

6/recent/ticker-posts

അമ്മയ്ക്കരികെ', മാതൃ സംഗമം ഭക്തി സാന്ദ്രമായി

 


മുക്കം: 

മാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ച് തോട്ടുമുക്കം സീറോ മലബാർ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ അമ്മയ്ക്ക് അരികെ എന്ന പേരിൽ മാതൃ സംഗമം സംഘടിപ്പിച്ചു.

 തിരുന്നാൾ കുർബാനയോടെ ആരംഭിച്ച ആഘോഷ പരിപാടികൾ കെസിവൈഎം രൂപതാ ഡയറക്ടർ  ഫാദർ ജ്യോതിസ് ചെറുശേരി ഉദ്ഘാടനം ചെയ്തു. തോട്ടുമുക്കം ഫൊറോനാ വികാരി ഫാദർ ബെന്നി കാരക്കാട്ടു അധ്യക്ഷത വഹിച്ചു.

തോട്ടുമുക്കം മാതൃവേദിയൊരുക്കുന്ന തൊഴിൽ സംരംഭമായ മാരിയൻ സ്റ്റിച്ചിങ് സെന്ററിന്റെ ഉദ്ഘാടനം ചടങ്ങിൽ ഫാദർ ബെന്നി കാരകാട്ടു നിർവഹിച്ചു നിർവഹിച്ചു.

മികച്ച വനിതാ കർഷകരായി തെരഞ്ഞെടുക്കപ്പെട്ട മിനി കുഴിവേലിൽ, ത്രേസിയാമ്മ ചെങ്ങളംതകടിയിൽ

എന്നിവരെ ചടങ്ങിൽആദരിച്ചു. ബൈബിൾ ക്വിസ് മത്സരത്തിൽ സമ്മാനാർഹരായവർക്കുള്ള ക്യാഷ് പ്രൈസും നൽകി.

ഡിക്കൻ മെൽവിൻ, പാരിഷ് സെക്രട്ടറി ബെന്നി തട്ടുംപുറം, ആനിമേറ്റർ  സിസ്റ്റർ ആലീസ്, 

പ്രസിഡണ്ട് ദിവ്യ ഷിബു, സെക്രട്ടറി ഷാന്റി ടോമി, സെലിൻ  പുരയിടം തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് അമ്മമാരുടെ കലാപരിപാടികളും സ്നേഹവിരുന്നും സംഘടിപ്പിച്ചു


ചിത്രം:

Post a Comment

0 Comments