Ticker

6/recent/ticker-posts

സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രുപ്പ് രുപീകരിച്ചു

 


വെറ്റിലപ്പാറ : വെറ്റിലപ്പാറ ഹോളിക്രോസ് കോണ്‍വെന്റ് സ്‌കൂളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗവണ്മെന്റിന്റെ നിര്‍ദ്ദേശപ്രകാരം സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപികരിച്ചു. 

കുട്ടികളിലെ ലഹരി ഉപയോഗം തടയല്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ചൂഷണങ്ങളിലും അകപ്പെടാതിരിക്കുക സ്‌കൂള്‍ സമയത്ത് ക്ലാസ്സില്‍ നിന്ന് കട്ട് ചെയ്ത് സാമൂഹ്യവിരുദ്ധ ഇടപെടലുകളില്‍ ഏര്‍പ്പെടാതിരിക്കുക സുരക്ഷിതമായ സ്‌കൂള്‍ അന്തരീക്ഷം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെ വിവിധ മേഖലകളിലുള്ളവരെ ഒന്നിപ്പിച്ച് ഉറപ്പാക്കുന്നതിനായിട്ടാണ്  സ്‌കൂള്‍  മാനേജര്‍ സിസ്റ്റര്‍ വത്സ ആന്റണിയുടെയും അരീക്കോട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണദാസ് , അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍  എന്നിവരുടെയും നേതൃത്വത്തില്‍് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചത്..

സിവില്‍ പോലീസ് ഓഫീസര്‍ സെയ്ഫുദ്ദീന്‍ കുട്ടികളിലെ ലഹരി ഉപയോഗത്തെക്കുറിച്ചും  സുരക്ഷ മാനദണ്ഡങ്ങളെ കുറിച്ചും ക്ലാസ് എടുത്തു.

വാര്‍ഡ് മെമ്പര്‍ ഷൈജു വെള്ളാപ്പുഴ, അഡ്വ. സിസ്റ്റര്‍ സുദീപ തോമസ് കപ്പലുമാക്കല്‍, പി. ടി. എ പ്രസിഡന്റ് ജിന്‍സ് കുര്യന്‍, വൈസ് പ്രസിഡന്റ് സിജു തോമസ്, മാതൃസമിതി പ്രസിഡന്റ് ബിന്ദു സജി , പി ടി എ എക്‌സിക്യുട്ടീവ് അംഗം ബിനു, ആരോഗ്യ വിഭാഗം പ്രതിനിധി ലിഞ്ചു പോള്‍സണ്‍ , സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപകരായ ബെന്നി പോള്‍, മിനി ജോസഫ്, കച്ചവട പ്രതിനിധി തോമസ്, സ്‌കൂള്‍ അധ്യാപകര്‍, എന്നിവര്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരണ യോഗത്തില്‍ പങ്കെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്മിത വര്‍ഗ്ഗീസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനു കുര്യന്‍ നന്ദിയും പറഞ്ഞു.

സ്‌കൂള്‍ അക്കാദമിക് കോഡിനേറ്റര്‍ സൗമ്യ പി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





Post a Comment

0 Comments