Ticker

6/recent/ticker-posts

കലോത്സവത്തിനിടെ അധ്യാപികയോട് അപമര്യാദ; സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ

 *

_Published 14-11-2026 ശനി_


നാദാപുരം: സ്കൂൾ കലോത്സവത്തിനിടെ അധ്യാപികയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ഗവ. സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ.


ഇരിങ്ങണ്ണൂരിൽ നടക്കുന്ന നാദാപുരം ഉപജില്ല കലോത്സവത്തിനിടെയാണ് സംഭവം. പെരുവണ്ണാമൂഴി ചക്കിട്ടപ്പാറ സ്വദേശി പുതുക്കുടി പൊയിൽ പി.കെ. അനൂപ് കുമാർ (33) നെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.


കല്ലാച്ചി ഗവ. ഹൈസ്കൂൾ ഓഫീസ് അറ്റൻഡറാണ് പ്രതി. വ്യാഴാഴ്ച വൈകുന്നേരം കലോത്സവ നഗരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.


അറസ്റ്റിലായ പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍